ഇടുക്കി : ഇടുക്കി അണക്കെട്ട് സെപ്തംബർ ഒന്നു മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. മന്ത്രി റോഷി അഗസ്റ്റിൻ മന്ത്രി കെ കൃഷ്ണൻ കുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സന്ദർശനാനുമതിക്ക് വഴിതെളിഞ്ഞത്.
അണക്കെട്ട് പരിശോധന നടക്കുന്ന ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ വെള്ളം തുറന്നുവിടുന്ന ദിവസങ്ങൾ, ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ( റെഡ്, ഓറഞ്ച് അലർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും സന്ദർശന അനുമതി നിഷേധിച്ചിട്ടുണ്ട്.
ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കിയാണ് ജനങ്ങൾക്ക് സന്ദർശനാനുമതി നൽകുക. അണക്കെട്ടിന്റെയും സന്ദർശകരുടെ സുരക്ഷയ്ക്ക് പൊലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്. www.keralahydeltourism.com വഴിയും പാസ് നേടാം.